ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു; യുവതിക്ക് പരിക്ക്

ഇറങ്ങുന്നതിനു മുമ്പ് മുന്നോട്ടെടുത്ത ബസ്സില്‍ നിന്നും വീണ് യുവതിക്ക് പരിക്കേറ്റു.ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടി സ്വദേശിനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4:20 ഓടെ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം.പെരുമ്പിലാവില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുവായൂര്‍ കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആദിദേവ് ലിമിറ്റഡ് ബസ്സില്‍ നിന്നാണ് യുവതി വീണത്. പരിക്കേറ്റ യുവതിയെ കുന്നംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കി. കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT