ചൂണ്ടല്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് മഴുവഞ്ചേരിയില്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് നിര്‍വ്വഹിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശാരി ശിവന്‍ , പഞ്ചായത്തംഗം പി.എസ് സന്ദിപ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വന്നൂര്‍ ബ്ലാക്ക് പഞ്ചായത്ത് അനുവദിച്ച 5.5 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നുള്ള നാലര ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതി യഥാര്‍്യമായതോടെ ഴുവഞ്ചേരിയില്‍ 24 കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി.