27.3 C
Kunnamkulam
Saturday, September 19, 2026
Home CCTV Desk വിണ്ണിൽ നിന്നും മണ്ണിലേക്ക്; ശുഭാൻഷുവും സംഘവും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി

വിണ്ണിൽ നിന്നും മണ്ണിലേക്ക്; ശുഭാൻഷുവും സംഘവും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി

70

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന സംഘമാണ് ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയത്. 17 ​ദിവസങ്ങൾക്ക് ശേഷമായിരുന്നു ദൗത്യ സംഘത്തിന്റെ മടങ്ങിവരവ്. ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാൻഷു വിടവാങ്ങൽ പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. ബഹിരാകാശ പര്യവേഷണത്തിലേക്കുളള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നതേയുള്ളൂ എന്നും ശുഭാൻഷു പറഞ്ഞു.

 

ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുൾപ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേർ.

ADVERTISEMENT
error: Content is protected !!