ഈ മാസം 22 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തില്‍ നിന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പിന്‍വാങ്ങി. സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അതേ സമയം സമരത്തില്‍ നിന്നു പിന്‍വാങ്ങില്ലെന്ന് മറ്റു സംഘടനകള്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.