ബി.എഡ് കോഴ്‌സില്‍ പഠനവൈകല്യം എന്ന വിഷയത്തില്‍ എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കി കുന്നംകുളം സ്വദേശിനി. തൃശൂര്‍ റോഡ് ഗാന്ധിജി നഗര്‍ ഫസ്റ്റ് അവന്യുവില്‍ ചുങ്കത്ത് വീട്ടില്‍ പരേതനായ ജാക്ക്(ജിം) ഷീജ ദമ്പതികളുടെ മകള്‍ ജാസ്മിനാണ് റാങ്ക് നേടിയത്. മുവാറ്റുപുഴ നിര്‍മ്മല സദന്‍ ട്രെയിനിങ് കോളേജില്‍ നിന്നാണ് ബി.എഡ് പൂര്‍ത്തീകരിച്ചത്.എം എസ് സി ക്ലിനിക്കല്‍ സൈകൊളജിയില്‍ ആറാം റാങ്കും നേടിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിയായ ജെയ്‌സണ്‍ സഹോദരനാണ്.