എരമംഗലം എ.എല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടത്തി

എരമംഗലം എ.എല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത ഫോക്ക്‌ലോര്‍ കലാകാരന്‍ മണികണ്ഠന്‍ പെരുമ്പടപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പ്രദീപ് വെളിയത്ത്’ അധ്യക്ഷനായി. പ്രധാനധ്യാപിക വി.എസ് .മിനി, മാതൃസമിതി പ്രസിഡണ്ട് ബദരിയ്യ, വിദ്യാരംഗം കണ്‍വീനര്‍ ശരണ്യ എ.വി. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടന്നു.

ADVERTISEMENT