. കൂടുപൊളിച്ച് ആടുകളെ കടിച്ചുകൊന്നു. തിരുവത്ര ജീലാനിയില്‍ കറുത്താറയില്‍ കുഞ്ഞുമുഹമ്മദിന്റെ രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചേ നാലിനാണ് സംഭവം. സുബഹി നിസ്‌കാരത്തിനായി വീട്ടുകാര്‍ എണീച്ചപ്പോഴാണ് നായ്ക്കളുടെ ശബ്ദം കേട്ടത്. വീടിന് പുറത്തേക്ക് വന്നപ്പോള്‍ നായ്ക്കള്‍ കൂട്ടമായി ആടുകളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നായ്ക്കളെ ആട്ടിയോടിപ്പിച്ചു. രണ്ടു കൂടുകള്‍ പൊളിച്ച നിലയിലാണ്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് വീട്ടുകാര്‍ പറഞ്ഞു.