പി.വി സുരേഷ് ബാബുവിന്റെ 5-ാം ചരമവാര്‍ഷികം ആചരിച്ചു

സിപിഎം എളവള്ളി ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന പി.വി സുരേഷ് ബാബുവിന്റെ 5-ാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണം മണലൂര്‍ ഏരിയ സെക്രട്ടറി പി എ രമേശന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, ടി.കെ ചന്ദ്രന്‍, കെ.എം പരമേശ്വരന്‍, കെ.പി രാജു, ടി.കെ സംജിത്ത്, ടി.ഡി സുനില്‍, ശ്രീകുമാര്‍ വാക, കെ.ജി മനോഹരന്‍, വി എ പ്രമോദ്, പി എസ് ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT