പട്ടിത്തറയില്‍ കോഴിക്കടയില്‍ അജ്ഞാതജീവിയുടെ ആക്രമണം. 300 ഓളം കോഴികളെ കൊന്നിട്ട നിലയില്‍ കണ്ടെത്തി. പട്ടിത്തറ പമ്പ് ഹൗസിന് സമീപത്തെ അക്ബര്‍ കൂടല്ലൂരിന്റെ ഉടമസ്ഥതയിലുള്ള സി എം ചിക്കന്‍ സ്റ്റാളിനകത്തെ 300 ഓളം കോഴികളെയാണ് കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് കോഴികളെ കൊന്നിട്ട നിലയില്‍ ആദ്യം കാണുന്നത്. കോഴികളെല്ലാം കടിച്ച് കൊന്ന നിലയില്‍ കടക്കകത്ത് ചിതറിക്കിടക്കുകയാണ്. സ്ഥലത്ത് തൃത്താല പോലീസും വനം വകുപ്പും പരിശോധന നടത്തി.