ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ ആര്‍.എം മുഹമ്മദ് (80) അന്തരിച്ചു

ഗുരുവായൂര്‍ കാരക്കാട് രായംമരക്കാര്‍ വീട്ടില്‍ ആര്‍.എം മുഹമ്മദ് (80) അന്തരിച്ചു. ഗുരുവായൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു. സിപിഎം ഗുരുവായൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, സിപിഎം മുംബൈ അന്ധേരി ഈസ്റ്റ് – വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ഭാര്യ : പരേതയായ സുലൈഖ. മക്കള്‍: റംലത്ത്, നാഹിത, നജീബ്, സിറാജുദ്ധീന്‍, സുജാവുദ്ധീന്‍. മരുമക്കള്‍: യൂസഫ്, ശംസുദ്ധീന്‍, റംഷീദ, ആഷ (അധ്യാപിക, തിരുവളയന്നൂര്‍ സ്‌കൂള്‍ വടക്കേക്കാട്)
ഖബറടക്കം ഇന്ന് (ഞായര്‍) ഉച്ചതിരിഞ്ഞു 4.30ന് അങ്ങാടിത്താഴം ചാവക്കാട് മഹല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

ADVERTISEMENT