26.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Thrithala പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

804

കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു.ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ 14 വയസുള്ള അതുൽ കൃഷ്ണ ആണ് കുഴഞ്ഞു വീണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് തിരികെ വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിരുന്നു. അമ്മ: രമ്യ. സഹോദരൻ:ആദർശ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും

ADVERTISEMENT
error: Content is protected !!