പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂളില്‍ കമ്മ്യൂണിറ്റി സമ്മേളനം സംഘടിപ്പിച്ചു. അന്‍സാര്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാല്യു എജ്യുക്കേഷന്‍ ഡയറക്ടര്‍ ഇ.എം. മുഹമ്മദ് അമീന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ വിദ്യാലയത്തിന്റെ പുരോഗതിയെ കുറിച്ചും ഭാവി വികസനത്തെ കുറിച്ചും വിശദീകരിച്ച് ക്ലാസ്സെടുത്തു. പ്രേംരാജ് ചൂണ്ടലാത്ത് , മോഹന്‍ പെരുമ്പിലാവ് , മുഹമ്മദ് മാനംകണ്ടത്ത് , അമീന്‍ കൊരട്ടിക്കര , സി കെ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.