ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീണു

ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി കോട്ടപ്പുറത്ത് വീട് തകര്‍ന്ന് വീണു. കണ്ണംപാറ മേലേതില്‍ പരമേശ്വരന്റെ(64) ഓട് മേഞ്ഞ വീടാണ് ഇന്ന് പുലര്‍ച്ചെ നാലോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് വീണത്. പഞ്ചായത്തിന്റെ അതിദാരിദ്ര്യ പട്ടികയിലുള്ള വ്യക്തിയാണ് പരമേശ്വരന്‍. വീട്ടില്‍ തനിച്ചു താമസിക്കുന്ന പരമേശ്വരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ADVERTISEMENT