സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് റെയ്ഞ്ചര്‍ സ്ഥാനത്തില്‍ രാജ്യ പുരസ്‌കാര്‍
ലഭിച്ച വിനയയെ പെരുമ്പിലാവ് പുത്തംകുളം അഞ്ചമ്പലം ദേവസ്ഥാനം ഉത്സവാഘോഷ കമ്മിറ്റി ആദരിച്ചു. പെരുമ്പിലാവ് ആലില്‍തൈ മുതിരംപറമ്പത്ത് ഷിജിയുടെ മകളായ വിനയ തൃശൂര്‍ കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവണ്‍മെന്റ കോളേജില്‍ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിയാണ്. അഞ്ചമ്പലത്തില്‍ നടന്ന ആദര ചടങ്ങ് റിട്ടയേഡ് മില്‍റ്ററി ഓഫീസര്‍ അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ കോച്ച് കെ.കെ കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബാലന്‍ പത്തയപുരക്കല്‍ വിനയയെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ പൂരാഘോഷ കമ്മിറ്റികളും ക്ഷേത്രം മാതൃസമിതിയും വിനയയെ ആദരിച്ചു. ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Perumpilavu സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് റെയ്ഞ്ചര്‍ സ്ഥാനത്തില്‍ രാജ്യ പുരസ്‌കാര്‍ ലഭിച്ച വിനയയെ ആദരിച്ചു