കൂറ്റനാട് വാവനൂര്‍ സിമാറ്റ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥിനി ട്രയിന്‍ തട്ടി മരിച്ചു. കടലുണ്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി കോളേജ് വിദ്യാര്‍ഥിയായ മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകില്‍ തട്ടയൂര്‍മന ഒ.ടി. സൂര്യ(20)യാണ് മരിച്ചത്.