കര്‍ക്കിടകമാസാചരണത്തിന്റെ ഭാഗമായി കരിക്കാട് കാരുകുളം മഹാശിവവിഷ്ണു ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന രാമായണ പാരായണം ശ്രീരാമ പട്ടാഭിഷേക ഘോഷയാത്രയുടെ സമാപിച്ചു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കുശേഷം കാരുകുളം തണ്ടേങ്കാട്ടില്‍ രുദ്രമാല ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമ പട്ടാഭിഷേക ഘോഷയാത്ര കാരുകുളം ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ വസുമതി ടീച്ചര്‍ സമാപന രാമായണ പാരായണം നടത്തി. അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്ര ഭരണസമിതി ഭാരവാഹികളും മാതൃസമതി അംഗങ്ങളും നേതൃത്വം നല്‍കി.