ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ചിറമനേങ്ങാട് കോണ്‍കോര്‍ഡ് സ്‌കൂളില്‍ എ ഐ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

 

ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ചിറമനേങ്ങാട് കോണ്‍കോര്‍ഡ് സ്‌കൂളില്‍ എ ഐ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.തൃശൂര്‍ സെന്‍തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരനുമായഡോ. ഡെയ്‌സണ്‍ പനങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ഇടം പ്രസിഡന്റ് ഇ.കെ.മിനി അധ്യക്ഷയായി. റിസോഴ്‌സ് പേഴ്‌സണ്‍ ജിയാ ജയ്‌സണ്‍, കോ ഫെസിലിറ്റേറ്റര്‍ ചിന്തു സുചിന്‍ എന്നിവര്‍ ക്ലാസെടുത്തു. എം.ബി.ബി.എസ് നേടിയ ഇടം അംഗം ആക്കപറമ്പില്‍ ഉസ്മാന്റെ മകള്‍ ഡോ. ഷുരൂഖിനെ ചടങ്ങില്‍ ആദരിച്ചു.ഇടം രക്ഷാധികാരിയും ഓള്‍ ഇന്ത്യ ഓഡിറ്റ് ആന്റ് എക്കൗണ്ട്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഒ.എസ് സുധാകരന്‍ മെമെന്റോ സമര്‍പ്പിച്ചു.ഏകദിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത 80 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്, പ്രസിഡന്റ് ഇ.കെ മിനി, കെ.പി ജയന്‍, അക്ബര്‍ അലി, കെ.ആര്‍ രാധിക എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT