മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകന്‍ പരിശുദ്ധ കാട്ടുമങ്ങാട്ട് അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ 223-ാ0 ഓര്‍മ്മപ്പെരുന്നാള്‍ ഷാര്‍ജ മാര്‍ കൂറിലോസ് ബാവ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഷാര്‍ജ മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന വി. കുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാദര്‍ ബെന്ന്യാമിന്‍ ചിറ്റിലപ്പുള്ളി നേതൃത്വം നല്‍കി. മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധൂപ പ്രാര്‍ത്ഥന, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായി. ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്, ഫെലോഷിപ്പ് തയ്യാറാക്കിയ 2026-ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. വികാരി ഫാദര്‍ ഗീവര്‍ഗീസ് ചെമ്മണ്ണൂര്‍, സെക്രട്ടറി ഡബിന്‍ ബെന്നി, ട്രഷറര്‍ രാജു ചെറുവത്തൂര്‍, ഫെലോഷിപ്പ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam പരിശുദ്ധ കാട്ടുമങ്ങാട്ട് അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ 223-ാ0 ഓര്‍മ്മപ്പെരുന്നാള്‍ ഷാര്‍ജ മാര്‍ കൂറിലോസ്...