കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത് സംഘപരിവാര്‍ നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. കെ അസ്ലം പറഞ്ഞു. ഛത്തീസ്ഗഡില്‍ അകാരണമായി ജയിലില്‍ അടച്ച കന്യാസ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃശ്ശൂരില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസ്ലം. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഉമൈറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റഷീദ് മാസ്റ്റര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. കെ ഷാജഹാന്, മണ്ഡലം പ്രസിഡന്റ് റഫീഖ് പി .എച്ച്, ട്രഷറര്‍ യാസീന്‍ എന്നിവര്‍ സംസാരിച്ചു.