ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ് മൂന്നുപേര്‍ അറസ്റ്റില്‍. 40 ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചു, 13 മുതല്‍ 15 ശതമാനം വരെ പലിശ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതാണ് കേസ്. ചാവക്കാട് സ്വദേശിയായ യുവതിയില്‍ നിന്നുമാണ് നിക്ഷേപം സ്വീകരിച്ചത്. ഡയറക്ടര്‍മാരായ എടത്തിരുത്തി മംഗലാംപുല്ലി മജീദ് മകന്‍ ഷാഹിര്‍ (35), പറപ്പൂക്കര മഹാരാശരി വാസു മകന്‍ സുരേഷ് വാസുദേവ്( 55), മേത്തല ചെമ്മാലില്‍ ആനന്ദന്‍ മകന്‍ വിവേക് (36 )എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.