കാട്ടകാമ്പാല്‍ ഇ എം എസ് സ്മാരക പെയിന്‍ & പാലിയേറ്റിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആംബുലന്‍സ് വാങ്ങുന്നതിനുള്ള ധനസമാഹാരണാര്‍ത്ഥം സംഭാവന കൂപ്പണിന്റെ വിതരണം ആരംഭിച്ചു. പഴയ ആംബുലന്‍സ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയത് വാങ്ങുന്നത്. 1000 രൂപയുടെ സംഭാവനകൂപ്പണിന്റെ നറുക്കെടുപ്പ് ഒക്ടോബര്‍ 2 ന് നടക്കും. ധനസമാഹരണത്തിനുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം
പ്രവാസിയും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാജു സൈമണിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ടീച്ചര്‍ നല്‍കി നിര്‍വ്വഹിച്ചു. ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.എ. മൊയ്തുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് ബേബി ചെറുവത്തൂര്‍, ട്രഷറര്‍ എം ബി സതീശന്‍, സുനില്‍ സിഗ്മ , സരിന്‍ ചീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.