സഹപാഠികള്‍ക്ക് മുല്ലച്ചെടികള്‍ നല്‍കി ജന്മദിനാഘോഷം

സഹപാഠികള്‍ക്ക് മുല്ലച്ചെടികള്‍ നല്‍കി ജന്മദിനാഘോഷം. വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി എം അദ്വൈതാണ് സഹപാഠികള്‍ക്ക് മുല്ലച്ചെടികള്‍ സമ്മാനിച്ച് ജന്‍മദിനം ആഘോഷിച്ചത്. മധുരം നല്‍കി ആഘോഷിക്കുന്നതിനുപകരം പൂമൊട്ടുള്ള മുല്ലച്ചെടികളാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കിയത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും വിദ്യാര്‍ഥികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്താനും ഇതുപകരിക്കുമെന്ന ചിന്തയാണ് മകന്റെ ജന്‍മദിനത്തില്‍ മുല്ലച്ചെടികള്‍ നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അദ്വൈതിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദപരമായ ഈ പ്രവര്‍ത്തനത്തെ അധ്യാപകരും മാനേജ്‌മെന്റും അഭിനന്ദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അദ്വൈതിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു.

 

ADVERTISEMENT