എസ്ഡിപിഐയും സിപിഐഎംമും തമ്മിലുള്ള അന്തര്‍ധാരയുടെ രക്തസാക്ഷിയാണ് പുന്ന നൗഷാദെന്നും പ്രതികളെ സംരക്ഷിക്കുന്നതില്‍ പോലീസും കൂട്ട് നില്‍ക്കുന്നുവെന്നും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ടി എന്‍ പ്രതാപന്‍. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുന്ന നൗഷാദ് രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ അഡ്വ. ടി എസ് അജിത്ത്, എംവി ഹൈദരാലി, എ.അലാവുദ്ദീന്‍, ഫൈസല്‍ ചാലില്‍, കെപിസിസി മുന്‍ മെമ്പര്‍ സി എ ഗോപപ്രതാപന്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.