25.3 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

101

ഗുരുവായുര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 1 മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം
മൂര്‍ത്തിയേടത്തു മന സുധാകരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നറുക്കെടുപ്പ്.

രാവിലെ ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ദേവസ്വം ഭരണ സമിതി മുന്‍പാകെ നടന്ന അഭിമുഖത്തില്‍ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകള്‍ ശ്രീലകത്തിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി വെള്ളിക്കുടത്തില്‍ നിന്നും നറുക്കെടുത്തു.

ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്റ്റംബര്‍ 30 ന് രാത്രി ചുമതലയേല്‍ക്കും. 6 മാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജാകര്‍മങ്ങള്‍ നിര്‍വ്വഹിക്കും.

ADVERTISEMENT
error: Content is protected !!