‘ഭൂമികയ്ക്ക് ഒരു തൈ’ പരിപാടി; ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാതല ഉദ്ഘാടനം നടത്തി

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ ‘ഭൂമികയ്ക്ക് ഒരു തൈ’ എന്ന പരിപാടിയുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവും സിനിമാ കലാ സംവിധായകനുമായ ഷെബീറലി മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.സ്മിത അധ്യക്ഷയായി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജി എന്‍.തോമസ് ഫലവൃക്ഷ തൈകള്‍ സ്‌കൂളിന് കൈമാറി. ഭൂമികക്കൊരു തൈ പദ്ധതിയുടെ ഭാഗമായുളള ബ്രോഷര്‍ കൈമാറ്റവും ചടങ്ങില്‍ നടന്നു. പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ സജി മാത്യൂ , ശങ്കരനാരായണന്‍, അധ്യാപകരായ കെ.എസ് രതീഷ്, ടി.ടി അജിത് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT