എയ്യാല്‍ ശ്രീ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു

എയ്യാല്‍ ശ്രീ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നടപ്പുരയില്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി സഹ കാര്‍മ്മീകത്വം വഹിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ഉമാ ദേവിക്ക് ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു. ഭക്തജനങ്ങളും ആനയൂട്ട് നടത്തി. ഉമാദേവിക്ക് പുറമെ പീച്ചിയില്‍ രാജീവ്, പുതുശ്ശേരി വിജയന്‍, വളക്കാടന്‍ കുട്ടികൃഷ്ണന്‍ എന്നീ കൊമ്പന്‍മാര്‍ ഊട്ടില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് എ.വി ബാലന്‍, സെക്രട്ടറി ടി.ആര്‍ രബീഷ്, ഖജാഞ്ചി ദിലീപ് കുമാര്‍ കാമ്പുറത്ത് തുടങ്ങിയ ഭരണ സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT