ഡ്രൈ ഡേയില്‍ അനധികൃത മദ്യ വില്‍പ്പന യുവാവ് അറസ്റ്റില്‍

ഡ്രൈ ഡേയില്‍അനധികൃത മദ്യ വില്പന നടത്തിയ ആളെ കുന്നംകുളം എക്‌സൈസ് സംഘം പിടി കൂടി. മദ്യശാലകള്‍ അവധിയായ ദിവസം അനധികൃതമായി മദ്യ വില്പന നടത്തിയ വെള്ളിതിരുത്തി കോലാട്ട് വീട്ടില്‍ 48 വയസ്സുള്ള ഹരിദാസനെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. മേഖലയില്‍ അനധികൃത മദ്യ വില്പന നടത്തുന്നുണ്ടെന്ന് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയില്‍ 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പ്രതിയില്‍ നിന്ന് പിടികൂടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഫലഗുണന്‍, സുനില്‍ദാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേശന്‍ പിള്ള, മനോജ്, ജിതിന്‍,സതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT