പെരുമ്പിലാവ് ആല്‍ത്തറ ഇരട്ടക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ചുറ്റമ്പല പ്രക്ഷിണ വഴിയുടെ സമര്‍പ്പണം നടത്തി. ഒരു ഭക്തനാണ് 25 ലക്ഷം രൂപയോളം ചെലവഴിച്ച് പ്രദക്ഷിണ വഴി ക്ഷേത്രത്തിന് വഴിപാടായി സമര്‍പ്പിച്ചത്. ക്ഷേത്രം മേല്‍ശാന്തി അനൂജ് തിവാരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഗജപൂജക്ക് ശേഷം കൊമ്പന്‍ ഹരിപ്പാട് അപ്പുവിന് ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കമിട്ടു. നിരവധി ഭക്തര്‍ വഴിപാടായി ആനയൂട്ട് നടത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി ഔഷധകഞ്ഞി വിതരണവും സമൂഹ രാമായണ പാരായണവും ഉണ്ടായിരുന്നു.
Home Bureaus Perumpilavu ഇരട്ടക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി