റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം വില്ലേജ് ഓഫീസ് റോഡ് പരിസരത്ത് നടന്നു. റോഡിലെ കുഴികളില്‍ വാഴനട്ടായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അശ്വിന്‍ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങ് മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഇ.പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജീവന്‍ ജോസഫ്, പി.സി.അസ്ലം, ഒ.യു വിഷ്ണു, മുഹമ്മദ് ഫാരിസ്, മനു ആന്റോ, വാര്‍ഡ് മെമ്പര്‍ കെ.ജെ.ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.