കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ തെങ്ങിന്‍വളം വിതരണം നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2025-2026 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര നാളികേര വികസന പദ്ധതി പ്രകാരം തെങ്ങിന്‍വളം വിതരണം ചെയ്തു. കൂനംമൂച്ചി പീപ്പിള്‍സ് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ വളം വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ് , പഞ്ചായത്തംഗങ്ങളായ പി.കെ. അസീസ്, എ.എ..കൃഷ്ണന്‍, ശരത്ത് രാമനുണ്ണി. കൂനംമൂച്ചി സഹകരണ ബാങ്ക് സെക്രട്ടറി കെ.ജെ.ബിജു, കൃഷി ഓഫീസര്‍ ഡോ. ഗായത്രി രാജശേഖരന്‍, എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ അനൂപ് , അജിഷ , പഞ്ചായത്തിലെ കേരകര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം മൂന്നര ലക്ഷം രൂപ വകയിരുത്തി ജൈവവളം , കുമ്മായം , മഗ്‌നീഷ്യം , സള്‍ഫേറ്റ് എന്നീ വളങ്ങളാണ് വിതരണം ചെയ്തത്.

ADVERTISEMENT