ലോക സൗഹൃദ ദിനത്തില്‍ വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യുപി സ്‌കൂളില്‍
‘ചങ്ങാതിക്കൊരു തൈ ‘ പദ്ധതിയുടെ ഉദ്ഘാടനം വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നബീല്‍ എന്‍ എം കെ നിര്‍വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി വടക്കേക്കാട് ഗ്രാമപഞ്ചായത്ത്, ഹരിത കേരള മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു കോടി ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രധാന അധ്യാപിക ബിജി പോള്‍ അധ്യക്ഷത വഹിച്ചു.