24 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu യുവാവിനെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെങ്ങാമുക്ക് മുല്ലക്കല്‍ സുരേഷിന്റെ മകന്‍ 22 വയസ്സുള്ള ഇന്ദ്രജിത്തിനെയാണ് വീടിനടുത്തുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ കയ്യിലെ ഞരമ്പ് മുറിച്ച്, തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഐനൂര്‍ ശാന്തിതീരത്ത് സംസ്‌കാരം നടത്തി. രാജിയാണ് മാതാവ്, ഗായത്രി സഹോദരിയാണ്.

 

ADVERTISEMENT
error: Content is protected !!