വൈലത്തൂര്‍ വിശുദ്ധ കുരിയാക്കോസ് സഹദായുടെ കത്തോലിക്കാ ദേവാലയത്തില്‍ ഊട്ട് തിരുനാള്‍ ആഘോഷിച്ചു. കാലത്ത് രൂപം എഴുന്നെള്ളിച്ച് വെയ്ക്കല്‍, തുടര്‍ന്ന് വി. കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ നടത്തി. കണ്ടാണശ്ശേരി ഇടവക വികാരി റവ.ഫാ. ഫെബിന്‍ കുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.വര്‍ഗ്ഗീസ് പാലത്തിങ്കല്‍ സഹകാര്‍മ്മികനായി. തൃശ്ശൂര്‍ അതിരൂപത വൈസ് ചാന്‍സലര്‍ ഫാ. ഷിജോ ചിരിയങ്കണ്ടത്ത് തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ട് സദ്യയും നടത്തി. വൈകീട്ട് ന്യൂ വോയിസ് പാലാ ടീമിന്റെ ബാന്‍ഡ് മേളവും ഉണ്ടായിരുന്നു. കൈക്കാരന്‍മാരായ എ.പി ഡേവിസ്, ജോസ് വടക്കന്‍, പി ടി സണ്ണി, കണ്‍വീനര്‍മാരായ വി.വി. സണ്ണി, ജെറിന്‍ ജോസഫ്, കെ ബിജു തോമസ്, ടി ജെ ഡെന്നി, ടി സി ആന്റണി, സൈമണ്‍ കൊമ്പന്‍, എം എം ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.