ഗുരുവായൂര്‍ നൃത്തോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം നാട്യവേദ സെന്ററിന്റെ രജത ജൂബിലിയോടനുബന്ധിച്ച്
ഗുരുവായൂര്‍ നൃത്തോത്സവത്തിന് തുടക്കമായി. പ്രഥമ നാട്യവേദ പുരസ്‌കാരം പത്മ സുബ്രഹ്മണ്യത്തിന് വേദിയില്‍ വച്ചു നല്‍കി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിയാണ് നല്‍കിയത്. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലാ വിജയന്‍, കെ.പി. ഉദയന്‍, നാട്യവേദി പ്രസിഡന്റ് കെ. വിജയചന്ദ്രന്‍, സുരേന്ദ്രന്‍ കണ്ണാത്ത്, നൃത്തോത്സവ ക്യുറേറ്റര്‍ വിനോദ് മങ്കര, നാട്യവേദ സെക്രട്ടറി സുന്ദര്‍ മേലയില്‍, പത്മകുമാര്‍, കലാമണ്ഡലം സോണി എന്നിവര്‍ സംസാരിച്ചു. മാളവിക മേനോന്‍, ഡോ. നീന പ്രസാദ് എന്നിവരുടെ നൃത്തവും അരങ്ങേറി. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ആരംഭിക്കുന്ന ചടങ്ങ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിക്കും. ഗായത്രി മധുസൂദന്‍, ഡോ. സുനന്ദ നായര്‍ എന്നിവരുടെ നൃത്തവും അരങ്ങേറും.

ADVERTISEMENT