കിടങ്ങൂര്‍ നോങ്ങല്ലൂര് നെച്ചിത്തടം ശ്രീ സുബ്രമണ്യ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ക്ഷേത്രം ശാന്തി ശരത്ത് ശക്തിധരന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജക്കും ശേഷം കൊമ്പന് നാണു എഴുത്തശ്ഛന് ശങ്കരനാരായണന് ആദ്യ ഉരുള നല്കി ആനയൂട്ടിന് തുടക്കും കുറിച്ചു. തുടര്‍ന്ന് ഭക്തജനങ്ങളും
അനയൂട്ട് നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ നേതൃത്വം നല്കി.