വാടക വീട് കേന്ദ്രീകരിച്ച് വന്‍ രാസ ലഹരി വേട്ട; രണ്ട് പേര്‍ പിടിയില്‍

ചാലിശ്ശേരിയില്‍ വാടക വീട് കേന്ദ്രീകരിച്ച് വന്‍ രാസ ലഹരി വേട്ട. 69.9 ഗ്രാം എംഡിഎംഎയും 3750 പാക്കറ്റ് ഹാന്‍സും ചാലിശ്ശേരി പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പ്രതികള്‍ പോലീസ് പിടിയിലായി. ചാലിശ്ശേരി സദേശി മണ്ണാരപറമ്പ് കളത്തുവളപ്പില്‍ 36 വയസുള്ള നിയാസ്, പരുതൂര്‍ സ്വദേശി മുക്കിലപീടിക പത്തപുരക്കല്‍ 31 വയസുള്ള ഷറഫുദ്ദീന്‍
എന്നിവരെയാണ് പുലര്‍ച്ചെയോടെ പോലീസ് പിടികൂടിയത്. 2 ലക്ഷത്തി 10000 രൂപ വിലമതിക്കുന്ന എംഡിഎംഎയും 1 ലക്ഷത്തി 87500 രൂപ വിലവരുന്ന ഹാന്‍സ് പാക്കറ്റുകളുമാണ് വാടക വീടിനകത്ത് നിന്നും പോലീസ് കണ്ടെത്തിയത്.

ADVERTISEMENT