ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യനായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചിങ്ങമഹോത്സവം ആഘോഷിച്ചു. മഞ്ജുളാല്‍ പരിസരത്ത് വാദ്യ പ്രവീണ്‍ ഗുരുവായൂര്‍ ജയപ്രകാശിന്റെ പ്രാമാണ്യത്തില്‍ 251 വാദ്യ കലാകാരന്മാര്‍ അണിനിരന്ന മഞ്ജുളാല്‍ത്തറമേളം അരങ്ങേറി. തുടര്‍ന്ന് നടന്ന സമാദരണ സദസ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുറുംകുഴല്‍ വാദന പ്രതിഭ പനമണ്ണ മനോഹരന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ശ്രീ ഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം സമ്മാനിച്ചു. സ്വാമി സന്മയാനന്ദ സരസ്വതി, സ്വാമി കൃഷ്ണാനന്ദ സരസ്വരതി, ഡോ. ഹരിനാരായണ സ്വാമി, മണി സ്വാമി, അഡ്വ.രവി ചങ്കത്ത്, അനില്‍ കല്ലാറ്റ്, ബാലന്‍ വാറണാട്ട്, രമ്യ വിജയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രമോദ് കൃഷ്ണയുടെ പ്രാമാണ്യത്തില്‍ അമ്പതോളം കലാകാരന്മാരുടെ പഞ്ചവാദ്യം, താലപ്പൊലി, പട്ടു കുടകള്‍, ദേവരൂപ വേഷങ്ങള്‍ എന്നിവയുടെ അകമ്പടിയില്‍ ക്ഷേത്രത്തിലേക്ക് ഭജനാവലി ഉണ്ടായി. കിഴക്കെ നടപ്പുരയില്‍ അഞ്ഞൂറോളം ഐശ്വര്യ വിളക്കുകള്‍ സമര്‍പ്പിച്ചതോടെ ചിങ്ങ മഹോത്സവം സമാപിച്ചു.