പ്രതിഷേധ പാട്ട് കൂട്ടം സംഘടിപ്പിച്ചു

വേലൂര്‍ ജീവജ്വാല അക്കാദമിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പാട്ട് കൂട്ടം സംഘടിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായികയും കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണും വേലൂര്‍ സ്വദേശിനിയുമായ പുഷ്പവതിക്കെതിരെ ഉണ്ടായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരായാണ് പ്രതിഷേധം പാട്ട്കൂട്ടം സംഘടിപ്പിച്ചത്. വേലൂര്‍ പോസ്റ്റാഫീസ് ജംഗ്ഷനില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗവും എസ്. സി എസ്.ടി കമ്മീഷന്‍ അംഗവുമായ ടി.കെ. വാസു ഉദ്ഘാടനം ചെയ്തു.കെ.വി. ജോസ് അദ്ധ്യക്ഷത വഹിച്ചു.

 

ADVERTISEMENT