വടക്കാഞ്ചേരിയില്‍ ട്രാന്‍സ്‌ഫോമറിലെ അറ്റകുറ്റപ്പണിക്കിടയില്‍ കെ.എസ്.ഇ.ബി. ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 39 വയസുള്ള പ്രസാദിനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തടസ്സം നേരിടുന്ന ട്രാന്‍സ്‌ഫോര്‍മറിന്റെ ഗ്രില്ലുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടെയാണ് അപകടം. ഷോക്കേറ്റ പ്രസാദ് ഇലക്ട്രിക് ലൈനില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ലൈനിന് മുകളില്‍ നിന്നിരുന്ന പ്രസാദിനെ കയര്‍കെട്ടി താഴെയിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യം ഓട്ടുപാറ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
Home Bureaus Erumapetty ട്രാന്‍സ്‌ഫോമറിലെ അറ്റകുറ്റപ്പണിക്കിടയില്‍ കെ.എസ്.ഇ.ബി. ജീവനക്കാരന് ഷോക്കേറ്റു