പോര്‍ക്കുളം എം.കെ.എം.യു.പി. സ്‌കൂളില്‍ കര്‍ഷകദിനാഘോഷം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് എം.എസ് ശരണ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ പി.ടി.എ പ്രസിഡണ്ടും ജൈവകര്‍ഷകനുമായ മധുപുന്നത്തൂരിനെ ആദരിച്ചു. കൃഷിപ്പാട്ട്, കൃഷിചൊല്ലുകള്‍, കര്‍ഷകനൃത്തം, ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്നീ പരിപാടികളും സംഘടിപ്പിച്ചു.