ലോറി തിരിക്കുന്നതിനിടെ പാടത്തേക്ക് താഴ്ന്നു

ചാവക്കാട് മുതുവട്ടൂരില്‍ ലോറി തിരിക്കുന്നതിനിടെ പാടത്തേക്ക് താഴ്ന്നു. അപകടം ഒഴിവായി. ചെറ്റിയാലക്കല്‍ ഭഗവതി ക്ഷേത്ര പരിസരത്തെ പാടത്താണ് ലോറി താഴ്ന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ ഗ്ലോബല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പാടത്തേക്ക് ചരിഞ്ഞ വാഹനം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു.

ADVERTISEMENT