ശുചിത്വരാഹിത്യവും മലിനീകരണവും അടിയന്തരമായി പരിഹരിക്കണം; ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്‍കി

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പിന്നാമ്പുറത്ത് തുടരുന്ന ശുചിത്വരാഹിത്യവും മലിനീകരണവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്‍കി. മുനിസിപ്പല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ദിലീപ് അത്താണിയും, പുത്തന്‍കടപ്പുറം ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് കുന്നത്തും ആശുപത്രി സൂപ്രണ്ടിന് നിവേദനം സമര്‍പ്പിച്ചു.

ADVERTISEMENT