വഴിക്കായി ഭൂമി വിട്ടു നല്‍കി സുമനസ്സുകളുടെ മാതൃകാപ്രവര്‍ത്തനം

കടപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡ് ചേറ്റുവ പാടം പ്രദേശത്ത് 14 സെന്റ് ഭൂമി വഴിക്കായി വിട്ടു നല്‍കിയപ്പോള്‍ റോഡ് സൗകര്യം സാധ്യമായതിന്റെ ആശ്വാസത്തിലും, ആഹ്ലാദത്തിലുമാണ് പ്രദേശവാസികള്‍. കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പി.കെ.മൊയ്തുണ്ണി ഹാജിയുടെ മക്കളായ സുല്‍ഫിക്കര്‍ ഹാജി , ഷെരീഫ്, നൂര്‍ജഹാന്‍,ശിഹാബുദ്ദീന്‍ എന്നിവര്‍ 12 സെന്ററും,കുറുപ്പത്ത് കായില്‍ ബക്കര്‍ 2 സെന്ററും സംയുക്തമായി ചേര്‍ന്ന് 14 സെന്റ് ഭൂമി ദാനമായി നല്‍കിയപ്പോഴാണ് നിരവധി വീടുകളിലേക്ക് 10 അടി വീതിയില്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നത്. ഭൂമിയുടെ രേഖകള്‍ കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ടിന് എം.എ.സുല്‍ഫിക്കര്‍ ഹാജി, റിഷാല്‍ അണ്ടിപാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

ADVERTISEMENT