കാണിപ്പയ്യൂരില്‍ അംഗനവാടി അപകട ഭീഷണിയില്‍

ഇഴ ജന്തുക്കളും,വന്‍മരങ്ങളും ; കാണിപ്പയ്യൂരില്‍ അംഗനവാടി അപകട ഭീഷണിയില്‍. പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. കുന്നംകുളം നഗരസഭയ്ക്ക് കീഴിലുള്ള കാണിപ്പയ്യൂര്‍ മംഗളോദയം അംഗനവാടിയാണ് ഇഴജന്തുക്കള്‍ നിറഞ്ഞും ഏതുനിമിഷവും നഴ്‌സറിക്ക് മുകളിലേക്ക് വീഴാറായി നില്‍ക്കുന്ന വന്‍ മരങ്ങള്‍ കൊണ്ടും അപകട ഭീഷണിയിലായിരിക്കുന്നത്. അംഗനവാടിക്ക് മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. നഗരസഭാ അധികൃതര്‍ക്കും വാര്‍ഡ് കൗണ്‍സിലര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും, അടിയന്തരാ നടപടി സ്വീകരിക്കണമെന്നും ബിജെപി പ്രവര്‍ത്തകരായ രാഹുല്‍ ചന്ദ്രന്‍, സുബീഷ്,ബിനു, സൂരജ് എന്നിവര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT