കിരാലൂരിലേയും വേലൂരിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും വേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി വി അഷ്ടമൂര്‍ത്തിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. കിരാലൂര്‍ ഈസ്റ്റ് – വെസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വേലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കിരാലൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് വാറോട്ടിലില്‍ അധ്യക്ഷതവഹിച്ചു.