69-ാമത് കേരള സ്റ്റേറ്റ് യൂണിയന്‍ അത്ലറ്റിക്‌സില്‍ 4×100 റിലേയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് റയ്യാനെ ഡി.വൈ.എഫ്.ഐ. മുതുവട്ടൂര്‍ വെസ്റ്റ് യൂണിറ്റ് ആദരിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക് ഉപഹാരം കൈമാറി. ചാവക്കാട് മേഖല സെക്രട്ടറി മുഹമ്മദ് റിനൂസ്, മേഖല ട്രഷറര്‍ പി.വി. നഹാസ്, മേഖല കമ്മിറ്റി അംഗം എം.പി.ഷാനിദ്, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം പ്രനീഷ് എന്നിവര്‍ പങ്കെടുത്തു.