ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍, രസതന്ത്ര വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനവും പൂര്‍വ്വ അധ്യാപക – അനധ്യാപക – വിദ്യാര്‍ത്ഥി സംഗമവും നടത്തി. പ്രിന്‍സിപ്പള്‍ ഡോക്ടര്‍ സിസ്റ്റര്‍ ജെ. ബിന്‍സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ പ്രിന്‍സിപ്പലും കെമിസ്ട്രി വിഭാഗം മേധാവിയുമായിരുന്ന ഡോക്ടര്‍ സിസ്റ്റര്‍ മോളി ക്ലെയര്‍ അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂര്‍വ്വ അധ്യാപക അനധ്യാപകരെ ആദരിച്ചു. ഇന്ത്യന്‍ നോളജ് സിസ്റ്റവും കേരള നോളജ് സിസ്റ്റവും ആയി ബന്ധപ്പെട്ട രസതന്ത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. സംസ്‌കൃത വിഭാഗം മേധാവിയും ഐ കെ എസ് കോര്‍ഡിനേറ്ററുമായ ഡോക്ടര്‍ പി ജി ജസ്റ്റിന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.