ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിയായ വൈദ്യനാഥനാണ് ഉപകരണം സമര്‍പ്പിച്ചത്. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ പാക്കറ്റുകളുടെ എണ്ണം കൂടി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ആവശ്യാനുസരണം മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി.സി.

 

ദിനേശന്‍ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം സി. മനോജ്, വഴിപാടുകാരന്‍ വൈദ്യനാഥന്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ മെഷീന്‍ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍മാരായ പി കെ. സുശീല, സി. ആര്‍. ലെജുമോള്‍, മെഷീന്‍ രൂപകല്‍പ്പന ചെയ്ത മുകുന്ദന്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മോഹന്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

ADVERTISEMENT