കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയും ഗണേശ സംഗീതോത്സവവും ആഗസ്റ്റ് 26, 27 തിയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 26 ചൊവ്വാഴ്ച രാവിലെ 9.30 ന് കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗണേശ സംഗീതോത്സവത്തിന് ഔപചാരികമായി തുടക്കം കുറിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തില്‍ 300ല്‍ പരം സംഗീതാര്‍ത്ഥികളാണ് പങ്കെടുക്കുക. സോപാന വാനമ്പാടി ഇരിങ്ങാലക്കുട ആശാ സുരേഷ്, ഗുരുവായൂര്‍ ജ്യോതിര്‍ ദാസ്, ഡോ: ശ്രീദേവി അങ്ങാടിപുറം, പയ്യന്നൂര്‍ വത്സരാജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തില്‍ വിവിധ ഉപകരണ സംഗീതങ്ങളും ഉണ്ടായിരിക്കുന്നതാണ്. 27ന് ബുധനാഴ്ച ചതുര്‍ത്ഥിയോടനുബന്ധിച്ച് വിശേഷാല്‍ മംഗല്ല്യപൂജ ഉണ്ടായിരിക്കും. അന്നേദിവസം പതിനായിരത്തോളം അപ്പം,അട, മോദകം എന്നിവ നിവേദിക്കും. വിനായക ചതുര്‍ത്ഥി ഗണേശ് സംഗീതോത്സവ ചടങ്ങുകളില്‍ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്നും
ഭാരവാഹികള്‍ അറിയിച്ചു.