കെഎല്‍എം എളവള്ളി യൂണിറ്റിന്റെ 32-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഓണകിറ്റ് വിതരണം ആഗസ്റ്റ് 31ന് നടക്കും

കേരള ലേബര്‍ മൂവ്‌മെന്റ് എളവള്ളി യൂണിറ്റിന്റെ 32-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍ധന കുടുംബങ്ങളിലെ വിധവകള്‍ക്കും, കിടപ്പു രോഗികള്‍ക്കുമുള്ള ഓണകിറ്റ് വിതരണം ആഗസ്റ്റ് 31ന് നടക്കും. ഉച്ചയ്ക്ക് 2.30 ന് എളവള്ളി സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം സുധീരന്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കിറ്റ് വിതരണത്തോടനുബന്ധിച്ച്
പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ നിര്‍വ്വഹിച്ചു. കെ. എല്‍. എം. യൂണിറ്റ് പ്രസിഡണ്ട് കെ.എം. ആന്റോ അദ്ധ്യക്ഷനായി. എളവള്ളി ഗ്രാമ പഞ്ചായത്ത് അംഗം സീമ ഷാജു, കെ.എല്‍.എം. യൂണിറ്റ് ഭാരവാഹികളായ പി.ഐ. ഷാജു, ലോഫി റാഫേല്‍, സി.കെ.ജോയ്, സൈമണ്‍ വടുക്കൂട്ട്, ജോസ് ചുങ്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT